News Letter


പ്രിയ സുഹൃത്തേ,
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് -- വൈവിധ്യവൽക്കരണത്തിന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണ്.
ഇതിന്റെ ഭാഗമായി പുതിയ ഡിജിറ്റൽ കാലഘട്ടത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഖാദിവസ്ത്രങ്ങൾ ഡിജിറ്റൽ
ഓൺലൈൻ മാർക്കറ്റിംഗ് വഴി നിങ്ങളിലേക്ക് എത്തുകയാണ്.
ഇതിനായി 'B-Senz വൈബ്സ് ആൻഡ് ട്രെൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനവുമായി ധാരണാപത്രം
ഒപ്പുവെച്ച് തുടക്കം കുറിക്കുകയാണ്.
"ഖാദി പഴയ ഖാദി അല്ല" എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുന്നോട്ട് പോകുന്നത്. ഖാദി തുണികൾ
ഉപയോഗിച്ച് നിങ്ങൾ പറയുന്ന ഡിസൈനിൽ ഗിഫ്റ്റ് കുഷ്യൻ, സ്ലിംഗ് ബാഗ്, ലേഡീസ് ജെന്റ്സ് കുർത്ത,
ടോപ്പ്, പാന്റ്സ്, ഡോക്ടേഴ്സ് കോട്ട്, നേഴ്സസ് കോട്ട് തുടങ്ങി നിങ്ങളുടെ ആവശ്യാനുസരണം
ഉത്പന്നങ്ങൾ ഇനിമുതൽ ഖാദി വൈബ്സ് ആൻഡ് ട്രെൻഡ്സ് വഴി നിങ്ങളുടെ കൈകളിലേക്ക് ലഭിക്കും.
സർക്കാർ/പൊതുമേഖലാ ജീവനക്കാർ, അധ്യാപകർ, സഹകരണ ബാങ്ക് ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം ഖാദി വസ്ത്രം
ധരിക്കണമെന്ന് സർക്കാർ ഉത്തരവ് പ്രകാരം നല്ല നിലയിലുള്ള സഹകരണമാണ് ജീവനക്കാർ ഖാദിക്ക്
നൽകിയത്.
ഖാദി ബോർഡിന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെ ഡിജിറ്റൽ മാനേജ്മെന്റ് കൺസൾട്ടൻസി,
ഡിജിറ്റൽ മാനേജ്മെന്റ് ഡീറ്റെയിൽസ് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഭാഗമായി
നിങ്ങളെ
സമീപിക്കും.
ഈ ഘട്ടത്തിൽ മുൻപ് നിങ്ങൾ നൽകിയ പിന്തുണയും സഹകരണവും ഖാദി വൈബ്സ് ആൻഡ് ട്രെൻഡ്സ് ഡിജിറ്റൽ
മാർക്കറ്റിംഗ് വഴി വിപണിയിൽ ഇറക്കുന്ന ഉത്പന്നങ്ങളുടെ പ്രചാരണവും വിപണനവും ശക്തിപ്പെടുത്തുവാനും
വിജയിപ്പിക്കുവാനും നിങ്ങളുടെ നല്ല നിലയിലുള്ള സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
പി. ജയരാജൻ
വൈസ് ചെയർമാൻ
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്


Deals Hot Of The Day















